മലയാളികളും ഫ്ലാറ്റുകളും
എല്ലാവര്‍ക്കും വീട് വയ്ക്കാനാവശ്യമായ ഭൂമി ഈ കൊച്ചുകേരളത്തില്‍ ലഭ്യമല്ലാതെ വന്നതോടെയാണ് പാശ്ചാത്യരാജ്യങ്ങളിലെ പോലെ കേരളത്തിലേക്കും ഫ്ളാറ്റ് സംസ്‌കാരം കടന്നു വന്നത്. ആര്‍ഭാടത്തിന്റേയും പശ്ചാത്യവത്കരണത്തിന്റേയും അടയാളമായാണ് ആദ്യകാലങ്ങളിൽ മലയാളി സമൂഹം ഫ്ളാറ്റുകളെ വിലയിരുത്തിയത്. ഫ്ളാറ്റുകളോടുള്ള മലയാളികളുടെ കാഴ്ച്ചപ്പാടും, ഭൂമിയുടെ വിലയിലുണ്ടായ കുതിച്ചുകയറ്റവും വീട് നിര്‍മ്മാണത്തിലെ ചിലവും തലവേദനയും ഇതെല്ലാം വീടിന് പകരം ഫ്ളാറ്റ് എന്ന ചിന്തയിലേക്ക് ആളുകളെ എത്തിച്ചു കഴിഞ്ഞു. സജീവമായ അസോസിയേഷന്‍ സംവിധാനവും സെക്യൂരിറ്റിയും കൃത്യമായ മെയിന്റനന്‍സും ഇന്ന് ആളുകളെ ഫ്ളാറ്റുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. തിരക്കേറിയ ഒരു ദിവസത്തിന് ശേഷം വീട്ടിലെത്തി സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറുനഗരങ്ങളിലെ ഇത്തരം ഫ്ളാറ്റുകള്‍ അനുയോജ്യമാണ്. വിശ്രമജീവിതം നയിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങള്‍ക്കും ഇവ പ്രയോജനപ്പെടും. ഏതൊരു ആവശ്യവു...